മെൻസ്ട്രൽ കപ്പ് വിതരണം
Tuesday 21 October 2025 3:10 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് മാരാരിയുടെ നേതൃത്വത്തിൽ ഓപ്പോൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്‌കൂളുകളിലെയും പെൺകുട്ടികൾക്കായി സൗജന്യ മെൻസ്‌ട്രൽ കപ്പുകൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു . വിതരണോത്ഘാടനം ചേർത്തല നഗരസഭയ്ക്ക് കീഴിലുള്ള ആർദ്രം ബഡ്‌സ് സ്കൂളിൽ റോട്ടറി 3211 ഡിസ്ട്രിക്ട് ഗവർണർ ഡോ.ടീന ആന്റണി നിർവഹിച്ചു . ഒരു വർഷം കൊണ്ട് ജില്ലയിലെ ബഡ്‌സ് സ്കൂളുകളിലെ മുഴുവൻ കുട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പരിപാടികൾക്ക് റോട്ടറി ക്ലബ് ഓഫ് മാരാരി പ്രസിഡന്റ് കെ. ജി.ബിജു , സെക്രട്ടറി ശരണ്യാ സ്നേഹജൻ , കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ മോൾജി റഷീദ് എന്നിവർ നേതൃത്വം നൽകി.