കേരള കോൺഗ്രസ് കൺവെൻഷൻ

Tuesday 21 October 2025 2:14 AM IST

കുട്ടനാട് : കേരള കോൺഗ്രസ് നീലമ്പേരൂർ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടനാട് ശുദ്ധജല പദ്ധതിയിൽ നിന്നും നിലവിൽ വെള്ളം ലഭിക്കാത്ത നീലമ്പേരൂർ പഞ്ചായത്തിൽ ഉടൻ തന്നെ വെള്ളമെത്തിക്കുവാനായി രണ്ടാം കുട്ടനാട് പാക്കേജിലെ പണികൾ അടിയന്തിരമായി തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം സിബിച്ചൻ കണ്ണോട്ടുതറ അദ്ധ്യക്ഷനായി. സിബിച്ചൻ തറയിൽ, സോജൻ ഇടയ്ക്കാടക, ടെൻസിംഗ് തോമസ്, ജോജോ പട്ടർകളം, ജോസുകുട്ടി മാളയേക്കൽ, ടോം പഴയകളം, ജോസുകുട്ടി മാളയേക്കൽ, സി. റ്റി ഔസേപ്പച്ചൻ, ജയിംസ് പന്ത്രണ്ടിൽ തുടങ്ങിയവർ സംസാരിച്ചു