സ്വയം തൊഴിൽ പദ്ധതികൾക്ക് ലോൺ സബ്സിഡി

Tuesday 21 October 2025 12:35 AM IST

ഇടുക്കി: ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും സ്വയം തൊഴിൽ പദ്ധതികൾക്കായി ബാങ്ക്, കേന്ദ്ര/ സംസ്ഥാന ഏജൻസികളിൽ നിന്നും ലോൺ എടുത്ത വിമുക്തഭടൻ/വിമുക്തഭട വിധവകൾക്ക് സബ്സിഡി ലഭിക്കും.3555 വയസ് പ്രായപരിധിയിൽപ്പെട്ട വാർഷിക വരുമാനം ആറ് ലക്ഷം രൂപയോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ലോൺ സബ്സിഡി അനുവദിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862222904.