വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു
Tuesday 21 October 2025 12:00 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞദിവസം വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചത് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിറുത്തി. ക്യാബിൻ ക്രൂ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഡൽഹി വിമാനത്താവളത്തിൽ നിന്ന് നാഗാലാൻഡിലെ ദീമാപൂരിലേക്ക് പുറപ്പെടാനായി ഉച്ചയ്‌ക്ക് 12.30ഓടെ ഇൻഡിഗോ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് സീറ്റ് ബാക്ക് പോക്കറ്റിൽ തീ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റെ പവർബാങ്കിൽ നിന്നാണ് തീ പടർന്നതെന്ന് മനസിലായത്. ജീവനക്കാരുടെ സമയോചിത ഇടപെടൽ കാരണം ആർക്കും പരിക്ക് പറ്റിയില്ല. സുരക്ഷാ പരിശോധന പൂർത്തിയാക്കി ഉച്ചയ്‌ക്ക് 2.30ഓടെ സർവീസ് നടത്തി.