'പൊറോട്ടയും ബീഫും': പരാമർശത്തിലുറച്ച് എൻ.കെ. പ്രേമചന്ദ്രൻ

Tuesday 21 October 2025 1:16 AM IST

കൊല്ലം: പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിലെത്തിച്ചതെന്ന പരാമർശം ആ‌വർത്തിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുക എന്നതാണ് സി.പി.എം നയം. വീണ്ടും തന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണ്.

2018ലാണ് ശബരിമല യുവതീപ്രവേശന വിധി വരുന്നത്. മുഖ്യമന്ത്രി യുവതീപ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ബിന്ദു അമ്മിണിയും കനക ദുർഗയും പൊലീസിന്റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബിൽ വച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആണ്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു. പക്ഷേ, താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.