54​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​ക്ഷേ​ത്ര​ ​നി​ല​വ​റ​ ​തു​റ​ന്നു, ഉള്ളിൽ കണ്ടത് പാമ്പിനെ ,​ സ്വർണക്കട്ടികളും ആഭരണങ്ങളും അടങ്ങിയ നിധി കിട്ടിയെന്ന് റിപ്പോർട്ട്

Monday 20 October 2025 11:27 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ ഉത്തർപ്രദേശിലെ ബങ്കെ ബീഹാരി ക്ഷേത്രത്തിലെ നിലവറ തുറന്നപ്പോൾ സ്വർണക്കട്ടികളും അമൂല്യ രത്നങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കിട്ടിയെന്ന് പ്രചാരണം ശക്തം. 54 വർ‌ഷത്തിന് ശേഷമാണ് ക്ഷേത്ര നിലവറ തുറക്കുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ചയും തിങ്കളാഴ്ചയുമായി നിലവറ തുറന്ന് വസ്തുക്കളുടെ കണക്കെടുത്തത്. അതേസമയം ​ ​പ​ല​ ​അ​മൂ​ല്യ​വ​സ്‌​തു​ക്ക​ളും​ ​കാ​ണാ​നി​ല്ലെ​ന്നും ​ആ​രോ​പ​ണമുണ്ട്.

ശ്രീകോവിലിനോട് ചെർന്നാണ് നിലവറ സ്ഥിതി ചെയ്യുന്നത്. മഥുര സിറ്റി മജിസ്ട്രേറ്റ്,​ പൊലീസ് ഉദ്യോഗസ്ഥർ,​ നാലു പൂജാരിമാർ എന്നിവരാണ് നിലവറയിൽ പ്രവേശിച്ച് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 1971ൽ സീൽ ചെയ്ത് വച്ചിിരുന്ന നിലവറ തുറന്നപ്പോൾ ഉള്ളിൽ പാമ്പിനെ കണ്ടിരുന്നു. ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി മാറ്റിയിരുന്നു. രണ്ട് ചെമ്പ് നാണയങ്ങൾ,​ സ്വർണ വടി,​ മൂന്ന് വെള്ളി വടി,​ പിച്ചള - ചെമ്പ് പാത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ധി​യ​ട​ങ്ങി​യ​ ​പെ​ട്ടി​ ​ക​ണ്ടെ​ത്തി​യെ​ന്നും,​ ​ഇ​തി​ൽ​ ​നി​റ​യെ​ ​സ്വ​‌​ർ​ണ​ക്ക​ട്ടി​ക​ളും​ ​അ​പൂ​ർ​വ​ ​ര​ത്ന​ങ്ങ​ളും​ ​സ്വ​ർ​ണ​ ​-​ ​വെ​ള്ളി​ ​ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണെ​ന്ന​ ​അ​ഭ്യൂ​ഹം​ ​ശ​ക്ത​മാ​ണ്.

മ​യി​ലി​ന്റെ​ ​രൂ​പ​ത്തി​ലു​ള്ള​ ​മ​ര​ത​ക​ ​മാ​ല,​ ​അ​പൂ​ർ​വ​ ​ര​ത്ന​ങ്ങ​ൾ,​ ​സ്വ​ർ​ണ​ക്ക​ട്ടി​ക​ളും​ ​വെ​ള്ളി​ ​ആ​ഭ​ര​ണ​ങ്ങ​ളും,​ ​സ്വ​‌​ർ​ണ​ ​-​ ​വെ​ള്ളി​ ​പാ​ത്ര​ങ്ങ​ൾ,​ ​വെ​ള്ളി​യി​ൽ​ ​പൊ​തി​ഞ്ഞ​ ​നാ​ഗം,​ ​ന​വ​ര​ത്ന​ങ്ങ​ൾ​ ​പ​തി​ച്ച​ ​സ്വ​‌​ർ​ണ​ ​കു​ട​ങ്ങ​ൾ,​ ​വെ​ള്ളി​ ​മു​ത്തു​ക്കു​ട​ക​ൾ,​ ​രാ​ജ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക്ഷേ​ത്ര​ത്തി​ന് ​ല​ഭി​ച്ച​ ​വ​സ്‌​തു​വ​ക​ക​ൾ,​ ​വി​ല​പി​ടി​പ്പു​ള്ള​ ​സം​ഭാ​വ​ന​ക​ൾ​ ​എ​ന്നി​വ​ ​നി​ല​വ​റ​യി​ലു​ണ്ടെ​ന്നാ​ണ് ​വാ​ദം.​ ​ക്ഷേ​ത്ര​ഭൂ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളു​മു​ണ്ടാ​കു​മെ​ന്നും​ ​പ്ര​ചാ​ര​ണ​മു​ണ്ട്.​ ബ​ങ്കെ​ ​ബീ​ഹാ​രി​ ​ക്ഷേ​ത്ര​ ​നി​ല​വ​റ​ 1864​ലാ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാല​ത്ത് ​ര​ണ്ടു​ ​ത​വ​ണ​ ​നി​ല​വ​റ​ ​കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.