രാഷ്ട്രപതിയുടെ സന്ദർശനം നഗരത്തിൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

Tuesday 21 October 2025 4:22 AM IST

തിരുവനന്തപുരം:രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്നുമുതൽ 23 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് ഉച്യ്ക്ക് 2 മുതൽ രാത്രി 8 വരെയും 22ന് രാവിലെ 6 മുതൽ രാത്രി 10 വരെയും 23 ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് നിയന്ത്രണങ്ങൾ.പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിൽ നിയന്ത്രണമേർപ്പെടുത്തി ഗതാഗതം വഴിതിരിച്ചു വിടും.

നിയന്ത്രണങ്ങൾ ഇങ്ങനെ

ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ വേൾഡ്‍വാർ-മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.

22 ന് രാവിലെ 6 മുതൽ വെെകിട്ട് 6 വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- അയ്യങ്കാളി ഹാൾ -വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.വെെകിട്ട് 4 മുതൽ രാത്രി 10 വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ – ശ്രീമൂലം ക്ലബ് - വഴുതക്കാട്- വിമൻസ് കോളേജ് ജംഗ്ഷൻ - മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കിംഗ് പാടില്ല.

23ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി.ജെ.റ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ -പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കിംഗ് പാടില്ല.

ഇന്ന് മുതൽ 23വരെ ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം - എസ്.പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈക്കാട് -വഴുതക്കാട് - വെള്ളയമ്പലം റോഡിലും ഗതാഗത നിയന്ത്രണമുണ്ട്.

 വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ ,കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും അന്തരാഷ്ട്ര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.