കഴക്കൂട്ടത്തെ പീഡനം,​ പ്രതിയെ കുടുക്കിയത് സമീപവാസിയുടെ ആ മൊഴി,​ നിർണായകമായി സിസി ടിവി ദൃശ്യങ്ങളും

Monday 20 October 2025 11:49 PM IST

തി​രു​വ​ന​ന്ത​പു​രം​:​ക​ഴ​ക്കൂ​ട്ട​ത്ത് ​യു​വ​തി​യെ​ ​ഹോ​സ്റ്റ​ലി​ൽ​ ​ക​യ​റി​ ​പീ​ഡി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ പ്രതിയെ കുടുക്കൻ നിർണായകമായത് സമീപവാസിയുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും.​വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 2​ന് ​ന​ട​ന്ന​ ​സം​ഭ​വം​ ​പി​റ്റേ​ന്ന് ​രാ​വി​ലെ​യാ​ണ് ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​കൃ​ത്യ​ത്തി​നു​ശേ​ഷം​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​പ്ര​തി​ ​വാ​ഹ​ന​വു​മാ​യി​ ​ക​ട​ന്നി​രു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ​ ​യു​വ​തി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​തി​യെ​പ്പ​റ്റി​ ​ഒ​രു​ ​സൂ​ച​ന​യും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ല്ല.​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​മു​റി​യി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​ന്ന​ ​പ്ര​തി​യെ​ ​നൈ​റ്റ് ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​വ​ന്ന​ ​സ​ഹ​താ​മ​സ​ക്കാ​ർ​ ​ക​ണ്ടെ​ങ്കി​ലും​ ​ആ​ദ്യം​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യി​ല്ല.​ ​തു​ട​ർ​ന്നു​ള്ള​ ​മൊ​ഴി​യെ​ടു​ക്ക​ലി​ലാ​ണ് ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യ​ത്.

ഹോ​സ്റ്റ​ലി​ലും​ ​പ​രി​സ​ര​ത്തും​ ​ന​ട​ത്തി​യ​ ​വി​ദ​ഗ്ദ്ധ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഹോ​സ്റ്റ​ലി​ന് ​പി​റ​കു​വ​ശ​ത്താ​യി​ ​ആ​ഴ​ത്തി​ലു​ള്ള​ ​കാ​ൽ​പ്പാ​ട് ​ക​ണ്ടെ​ത്തി.​ ​ഉ​യ​ര​ത്തി​ൽ​ ​നി​ന്ന് ​ചാ​ടു​മ്പോ​ൾ​ ​പ​തി​യു​ന്ന​ ​ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്നു​ ​പാ​ടു​ക​ൾ.​ ​തു​ട​ർ​ന്ന് ​സ​മീ​പ​ത്തെ​ ​സി.​സി​ടി​വി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​പി​റ​കു​വ​ശ​ത്ത് ​കൂ​ടി​ ​ഒ​രാ​ൾ​ 3.15​ന് ​മ​തി​ൽ​ ​ചാ​ടി​പ്പോ​കു​ന്ന​ത് ​ക​ണ്ട​ത്.​തു​ട​ർ​ന്ന് ​സ​മീ​പ​ത്തെ​ ​എ​ല്ലാ​ ​സി.​സി​ടി​വി​ക​ളും​ ​പ​രി​ശോ​ധി​ച്ചു.​ മു​ഖം​ ​മ​റ​ച്ചൊ​രാ​ൾ​ ​പോ​കു​ന്ന​ത​ല്ലാ​തെ​ ​വേ​റെ​യൊ​ന്നും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ല്ല.

ക​ഴ​ക്കൂ​ട്ടം​ ​ഫ്ളൈ​ഓ​വ​റി​ന് ​സ​മീ​പ​ത്തു​വ​ച്ച് ​പ്ര​തി​യെ​ ​പി​ന്നെ​ ​ട്രാ​ക്ക് ​ചെ​യ്യാ​ൻ​ ​പ​റ്റി​യി​ല്ല.​ ​പ്ര​തി​ ​അ​പ്ര​ത്യ​ക്ഷ​നാ​യ​ ​സ്ഥ​ല​ത്ത് ​ഡാ​ൻ​സാ​ഫ് ​സം​ഘ​മെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​സ​മീ​പ​വാ​സി​യാ​യ​ ​ഒ​രാ​ൾ​ ​ന​ൽ​കി​യ​ ​മൊ​ഴി​യാ​ണ് ​തു​മ്പാ​യ​ത്.​രാ​ത്രി​ ​പ​തി​വി​ല്ലാ​തെ​ ​വ​ലി​യൊ​രു​ ​ലോ​റി​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്നെ​ന്നും​ ​അ​തി​ന്റെ​ ​വാ​തി​ൽ​ ​വ​ലി​ച്ച​ട​യ്ക്കു​ന്ന​ ​ശ​ബ്ദം​ ​കേ​ട്ടെ​ന്നും​ ​സ​മീ​പ​വാ​സി​ ​പ​റ​ഞ്ഞു.​ലോ​റി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ ​ലോ​റി​യി​ൽ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​മ​ന​സി​ലാ​ക്കി​യ​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ലോ​റി​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​മ​ധു​ര​യി​ൽ​ ​എ​ത്തി​യ​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ചു.​ ​മ​ധു​ര​ ​പൊ​ലീ​സ്,​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ട​ ​ലോ​റി​ ​ലൊ​ക്കേ​റ്റ് ​ചെ​യ്താ​ണ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​മ​ധു​ര​യി​ലെ​ത്തി​യ​ത്.​ പൊ​ലീ​സി​നെ​ ​ആ​ദ്യം​ ​ക​ണ്ട​പ്പോ​ൾ​ ​കു​റ്റി​ക്കാ​ട്ടി​ൽ​ ​പ​തി​യി​രു​ന്ന​ ​ബെ​ഞ്ച​മി​ൻ​ ​പി​ന്നീ​ട് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ഡാ​ൻ​സാ​ഫ് ​പൊ​ലീ​സ് ​സം​ഘം​ ​പി​ന്നാ​ലെ​ ​ഓ​ടി​യാ​ണ് ​സാ​ഹ​സി​ക​മാ​യി​ ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.

സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​തോം​സ​ൺ​ ​ജോ​സ്,​ ഡി.​സി.​പി​ ​ഫ​റാ​ഷ് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണം​ ​ഏ​കോ​പി​പ്പി​ച്ച​ത്.​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​ബ​ർ​ ​സി​റ്റി​ ​എ.​സി.​പി​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജെ.​എ​സ്.​പ്ര​വീ​ൺ,​ബി​നു,​ഉ​മേ​ഷ്,​​​ഡാ​ൻ​സാ​ഫ് ​എ​സ്.​ഐ​മാ​രാ​യ​ ​മി​ഥു​ൻ,​​​വി​നോ​ദ്,​​​വി​നീ​ത്,​​​വൈ​ശാ​ഖ് ​അ​ട​ങ്ങു​ന്ന​ 20​ ​അം​ഗ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.