ആംബുലൻസ് കത്തിച്ചതിൽ സി.പി.എം പ്രതിഷേധം

Tuesday 21 October 2025 3:59 AM IST

നെടുമങ്ങാട്:ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ .എഫ്.ഐയുടെ ആംബുലൻസ് അഗ്നിക്കിരയാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം സി.പി.എം ഏരിയ സെക്രട്ടറി കെ.പി പ്രമോഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ ഡോ.ഷിജുഖാൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് എന്നിവർ സംസാരിച്ചു.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ്. ലിജു നന്ദി പറഞ്ഞു.പ്രകടനത്തിന് എസ്.എസ്.ബിജു, പി.ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, എസ്. ആർ. ഷൈൻലാൽ,ഗിരീഷ്കുമാർ, കെ.എ അസീസ്, എൻ.ആർ.ബൈജു,ആർ.മധു, പത്മകുമാർ, ബി. നജീബ് എന്നിവർ നേതൃത്വം നൽകി.

ക്യാപ്‌ഷൻ.....സി.പി.എം പ്രതിഷേധ പ്രകടനവും പൊതുയോഗവും നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ് ഉദ്ഘാടനം ചെയ്യുന്നു