ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ 113-ാം ജന്മദിനാഘോഷം

Tuesday 21 October 2025 1:02 AM IST

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ 113-ാം ജന്മദിനാഘോഷം ഇന്ന് രാവിലെ 8.30ന് കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ നടക്കും. കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള ഉദ്ഘാടനം ചെയ്യും. മൂലം തിരുനാൾ രാമവർമ്മ ഭദ്രദീപം തെളിക്കും. പൂയം തിരുനാൾ പാർവതി ബായി, അശ്വതി തിരുനാൾ ലക്ഷ്മിബായി തുടങ്ങിയവർ പങ്കെടുക്കും.