സീറ്റ് തർക്കം: ജാർഖണ്ഡിലെ 'ഇന്ത്യ' സഖ്യം തകരുന്നു

Tuesday 21 October 2025 12:18 AM IST

ന്യൂഡൽഹി: ബീഹാറിലെ തർക്കം ജാർഖണ്ഡിലെ 'ഇന്ത്യ' മുന്നണിയിലും പ്രതിഫലിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം). സീറ്റ് ലഭിക്കാതെ മഹാമുന്നണി വിട്ട പാർട്ടി ബീഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജാർഖണ്ഡിൽ കോൺഗ്രസ്,ആർ.ജെ.ഡി പാർട്ടികളുള്ള 'ഇന്ത്യ' സഖ്യം പുനഃപരിശോധിക്കുമെന്നും ജെ.എം.എം നേതാവും മന്ത്രിയുമായ സുദിവ്യ കുമാർ പറഞ്ഞു. കോൺഗ്രസ് അടക്കം കക്ഷികൾ ചേർന്ന 'ഇന്ത്യ' മുന്നണിയാണ് ജാർഖണ്ഡ് ഭരിക്കുന്നത്. ആവശ്യപ്പെട്ട 12 സീറ്റുകൾ ലഭിക്കാതെ മുന്നണി വിട്ട പാർട്ടി ആറു സീറ്റുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ആലോചിച്ചിരുന്നു.

ജാർഖണ്ഡിലെ കക്ഷി നില:

ആകെ സീറ്റ്: 81

ജെ.എം.എം -34

കോൺഗ്രസ് -16

ആർ.ജെ.ഡി- 4

സി.പി.ഐ(എം-എൽ) (എൽ) -2

ബി.ജെ.പി-21 എ.ജെ.എസ്.യു- 1 എൽ.ജെ.പി(രാം വിലാസ്) - 1

ജെ.ഡി.യു- 1

മറ്റുള്ളവർ- 1