ക്ഷേമനിധി പെൻഷൻ അനുവദിക്കണം എസ്.ടി.യു
Tuesday 21 October 2025 1:39 AM IST
കോട്ടയം: രണ്ടു വർഷമായി മുടങ്ങിയനിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിഖ സഹിതം അനുവദിക്കണമെന്നും ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിച്ച സമിതി റിപ്പോർട്ട് സംഘടനകളുമായി ചർച്ച് ചെയ്ത് നടപ്പിലാക്കണമെന്നും എസ്.ടി. യു ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജി കാട്ടിക്കുന്ന്, ദേശിയ കമ്മറ്റി അംഗം കെ.എസ് ഹലീൽ റഹിമാൻ, ബില്ലാ ട്രഷറർ അസീസ് പത്താഴപടി, മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗം കെ.എൻ മുഹമ്മദ്‌സിയ തുടങ്ങിയവർ പങ്കെടുത്തു.