പത്താം ക്ലാസ് സർട്ടിഫിക്കറ്റുണ്ടോ? കൊച്ചിൻ ഷിപ്യാർഡിൽ ജോലി ഉറപ്പ്, 45 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം
കൊച്ചിൽ ഷിപ്യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കാണ് ഒഴിവ്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 23,300 രൂപയാണ് മാസശമ്പളം.
അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായവരായിരിക്കണം. കൂടാതെ പ്രസക്‌ത മേഖലയിൽ ഐടിഐ, എൻടിസി യോഗ്യത, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയും ആവശ്യമാണ്. 45 വയസാണ് പ്രായപരിധി. ഇതിൽ എയർ കണ്ടീഷണർ ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. അതിൽ ജനറൽ - രണ്ട്, ഒബിസി - ഒന്ന്, എസ്‌സി - ഒന്ന് എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ക്രെയിൻ ഓപ്പറേറ്റർ തസ്‌തികയിൽ 15 ഒഴിവുകളുണ്ട്. അതിൽ ജനറൽ - ഏഴ്, ഒബിസി - ഏഴ്, ഇഡബ്ല്യുഎസ് - ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒബ്‌ജക്‌ടീവ് ടെസ്റ്റിന്റെയും പ്രാക്‌ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. www.cochinshipyard.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഒക്‌ടോബർ 29 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.