ഇരിട്ടി നഗരസഭ വികസന സദസ്
Tuesday 21 October 2025 8:20 PM IST
ഇരിട്ടി നഗരസഭ വികസന സദസ്സ് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ ടി.വി.സുഭാഷ് സംസ്ഥാനതല വികസന റിപ്പോർടും നഗരസഭ സെക്രട്ടറി കെ.അൻഷിദ് നഗരസഭാ വികസന റിപ്പോർടും അവതരിപ്പിച്ചു. നഗരസഭയുടെ പ്രോഗ്രസ് റിപ്പോർട്ട്, ജനകീയ വികസന പത്രിക എന്നിവയുടെ പ്രകാശനവും നഗരസഭ നടപ്പാക്കിയ ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ലോഞ്ചിംഗും സ്പീക്കർ നിർവഹിച്ചു. വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വീഡിയോ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, വികസന സമിതി സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സോയ, ടി.കെ.ഫസീല, കെ.സുരേഷ്, കൗൺസിലർ യു.കെ ഫാത്തിമ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ.അശോകൻ മാസ്റ്റർ, സൂപ്രണ്ട് പി.വി.നിഷ എന്നിവർ പങ്കെടുത്തു.