കുടുംബശ്രീ ബാലസഭ ദ്വിദിന ശില്പശാല

Tuesday 21 October 2025 8:28 PM IST

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കേളകം കൊട്ടിയൂർ സ്‌പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി ബാലസഭ കുട്ടികൾക്കും ബ്രിഡ്ജ് കോഴ്‌സ് വിദ്യാർത്ഥികൾക്കുമായ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു . കുട്ടികളുടെ കലാ കായിക പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും.പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ദ്വി ദിന ശില്പശാല സംഘടിപ്പിച്ചത്.ഒന്നു മുതൽ പത്ത് വിദ്യാർത്ഥികൾക്ക് ട്യൂഷൻ സൗകര്യവുംപത്താംതരത്തിനു മുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിശീലനവും പി.എസ്.സി കോച്ചിംഗ് ക്ലാസും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്. ബാലസഭാ പ്രവർത്തകരെ ഉൾപ്പെടുത്തി പുതുതായി ഒരു കലാ ട്രൂപ്പും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കൊട്ടിയൂർ സ്‌പെഷ്യൽ പ്രോജക്ട് പ്രവർത്തകർ.അതിന്റെ ഭാഗമായി വാർഡ് തലത്തിൽ കുട്ടികളുടെ കലാമേളകളും സംഘടിപ്പിച്ചു വരുന്നു.

തനത് കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു കലാ ട്രൂപ്പ് ആണ് കൊട്ടിയൂർ ബാലസഭ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങാൻ പോകുന്നത്.വയനാട് സുൽത്താൻ ബത്തേരി ശ്രേയസ് ഹാളിൽ വച്ച് നടന്ന ശില്പശാലയിൽ ആനിമേറ്റർ കോഡിനേറ്റർ ജോബി രാഘവൻ, വയനാട് സ്‌പെഷ്യൽ പ്രൊജക്റ്റ് കോഡിനേറ്റർ സായികൃഷ്ണൻ അനിമേറ്റർ അഖിൽ സി.ചന്ദ്രൻ ഹാഷിദ് എന്നിവർ പങ്കെടുത്തു.