കൊച്ചിയിൽ പുരോഗമിക്കുന്നു, പൃഥ്വിയുടെ ഐ നോബഡിയിൽ ബീന ആർ. ചന്ദ്രൻ

Wednesday 22 October 2025 2:35 AM IST

പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​ ​നോ​ബ​ഡി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബീ​ന​ ​ആ​ർ.​ ​ച​ന്ദ്ര​നും.​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ 2023​ ​ലെ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ക​ര​സ്ഥ​മാ​ക്കി​യ​ ​ബീ​ന​ ​ആ​ർ.​ ​ച​ന്ദ്ര​ൻ​ ​ആ​ദ്യ​മാ​യാ​ണ് ​കൊ​മേ​ഴ്സ്യ​ൽ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ത​ട​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ബീ​ന​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ ഉ​ള്ളൊ​ഴു​ക്ക് ​സി​നി​മ​യി​ലൂ​ടെ​ ​ഉ​ർ​വ​ശി​യു​മാ​യി​ ​അ​വാ​ർ​ഡ് ​പ​ങ്കി​ടു​ക​യാ​യി​രു​ന്നു.​ ​റോ​ഷാ​ക്കി​നു​ ​ശേ​ഷം​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​ആ​ണ് ​നാ​യി​ക.​ ​സി​റ്രി​ ​ഒ​ഫ് ​ഗോ​ഡ്,​ ​എ​ന്ന് ​നി​ന്റെ​ ​മൊ​യ്തീ​ൻ,​ ​മൈ​ ​സ്റ്റോ​റി,​ ​കൂ​ടെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​പൃ​ഥ്വി​യും​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ക​യാ​ണ്.​ ​ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഹ​ക്കിം​ ​ഷാ​ജ​ഹാ​ൻ,​ ​അ​ശോ​ക​ൻ,​ ​മ​ധു​പാ​ൽ,​ ​ഗ​ണ​പ​തി,​ ​ലു​ക്മാ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പു​തി​യ​ ​പോ​സ്റ്റ​റും​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി. ​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ലാ​ണ് ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​കെ​ട്ട്യോ​ട്ടാ​ണ് ​എ​ന്റെ​ ​മാ​ലാ​ഖ,​ ​റോ​ഷാ​ക്ക് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സും​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സ​മീ​ർ​ ​അ​ബ്‌​ദു​ൾ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്നു.​ ​ ദി​നേ​ശ് ​പു​രു​ഷോ​ത്ത​മ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.