കറക്കത്തിന് കൈകോർത്ത് ക്രൗൺ സ്റ്റാർസും ടി സീരീസും
സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം" എന്ന ചിത്രത്തിലൂടെ ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റും ടി സീരീസും ആദ്യമായി കൈകോർക്കുന്നു. ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവന്നു. സംഗീതം ഒരുക്കുന്നത് സാം സി.എസ്. ആണ്. മുഹ്സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന. ടി സീരീസുമായി സഹകരിച്ച് 'കറക്കം" പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും വരാനിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളിൽ ആദ്യത്തേതാണ് ഈ പങ്കാളിത്തം. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ പ്രൊഡ്യൂസർമാരും സ്ഥാപകരും സമൂഹമാദ്ധ്യമത്തിൽ കുറി ച്ചു.
ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ടിസീരീസിന്റെയും സർഗ്ഗാത്മകമായ കൂട്ടായ്മയുടെ പിൻബലത്തോടെ, വിവിധ ചലച്ചിത്ര വിഭാഗങ്ങളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും കറക്കം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ്. സഹസംവിധാനം: ജിതിൻ സി.എസ്. ഛായാഗ്രാഹകൻ: ബബ്ലു അജു, എഡിറ്റിംഗ്: നിതിൻ രാജ് ആരോൾ. കലാസംവിധാനം: രാജേഷ് പി. വേലായുധൻ. പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:പ്രസോഭ് വിജയൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മോഹിത് ചൗധരി. വസ്ത്രാലങ്കാരം: മെൽവിൻ ജെ, മേക്കപ്പ്: ആർ.ജി. വയനാടൻ. നൃത്തസംവിധാനം: ശ്രീജിത്ത് ഡാൻസിറ്റി,വി.എഫ്.എസ്- ഗ്രാഫിക്സ്: ഡി.ടി.എം. സ്റ്റുഡിയോ, പബ്ലിസിറ്റി ഡിസൈനർ: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജാനചന്ദ്രൻ (സോഷ്യൽ സ്റ്റോറീസ്) ആണ്.