സമ്പൂർണ ശുദ്ധജല വിതരണം സാദ്ധ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
Wednesday 22 October 2025 2:39 AM IST
വർക്കല: അമൃത്,കിഫ്ബി പദ്ധതികൾ വഴി സമ്പൂർണ ശുദ്ധജല വിതരണം സാദ്ധ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.വർക്കല നഗരസഭയുടെ സൗജന്യ ഗാർഹിക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.വർക്കല നിയോജക മണ്ഡലത്തിൽ എല്ലായിടത്തും കുടിവെള്ളം എത്തുന്നതിനുള്ള ടെൻഡർ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി മുഖ്യാതിഥിയായിരുന്നു.ജലഅതോറിട്ടി ദക്ഷിണ മേഖലാ ചീഫ് എൻജിനീയർ സുരജ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭാ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി,നഗരസഭാ സെക്രട്ടറി ജി.മിത്രൻ, മുനിസിപ്പൽ എൻജിനിയർ സന്തോഷ് കുമാർ.കെ.വി,വിജി,നിതിൻ നായർ,ബീവിജാൻ,സി.അജയകുമാർ,ഭവാനി അമ്മ,സുനിൽ മർഹബ തുടങ്ങിയവർ പങ്കെടുത്തു.