കിച്ചൻ കം ഡൈനിംഗ് ഹാൾ നിർമ്മാണോദ്ഘാടനം

Wednesday 22 October 2025 2:56 AM IST

കിളിമാനൂർ:പുതുമംഗലം പി.വി.യു.പി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കിച്ചൻ കം ഡൈനിംഗ് ഹാളിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രഥമ അദ്ധ്യാപിക ബി.പി.അഷിത സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ എം.ജയകാന്ത്‌,കൊട്ടറ മോഹൻകുമാർ,വാർഡ് മെമ്പർ എസ്.സുമ,ബി.പി. സി കെ.നവാസ്,കെ ജി.പ്രിൻസ്,എ.ദേവദാസ്, സി ആർ സി കോഓർഡിനേറ്റർ ഡി. ദിവ്യാദാസ്,പി.ടി.എ പ്രസിഡന്റ് മഞ്ജുഷ,ദേവകുമാരി എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി താഹിർ.എ.എസ് നന്ദി പറഞ്ഞു.