അഖില കേരള ധീവരസഭ പ്രതിഷേധ സംഗമം

Wednesday 22 October 2025 6:45 AM IST

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ധീവരസഭ ആലപ്പുഴ ജില്ലാ കമ്മിറ്റി പുന്തലയിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനവും കടൽ മണൽ ഖനനവും ഉപേക്ഷിക്കുകയും ഉൾനാടൻ ജലാശയങ്ങളിലെ മാലിന്യങ്ങളും പോളയും നീക്കം ചെയ്യുക , തീരദേശ ഹൈവേ എട്ട് മീറ്ററാക്കി വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ .എസ്. ദേവദാസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ എൻ. ആർ. ഷാജി , അനിൽ ബി കളത്തിൽ, കെ. എം. ബാലാനന്ദൻ , എ. എസ്. വിശ്വനാഥൻ , ടി. കെ. സോമനാഥൻ , ചന്ദ്രൻ കൃഷ്ണലയം , ഡി. അഖിലാനന്ദൻ , ബിജുദേവ് ,അനിൽ ആശാൻ ചിറ ,ബീന സുരേഷ് , പ്രിയ ,റീന സജീവ് ,എസ് .അരുൺ , വി. ആർ .രജിത്ത് ,ആർ .സജിമോൻ എന്നിവർ സംസാരിച്ചു.