കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു
Wednesday 22 October 2025 2:21 AM IST
വെഞ്ഞാറമൂട്: കെ.എസ്. ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു.കാർ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 2.45ന് എം.സി റോഡിൽ വെമ്പായത്ത് വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ നിന്നുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.നന്നാട്ട്കാവ് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചതിനാൽ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.കാറിന്റെ മുൻവശം തകർന്നു.