അനുസ്മരണ ക്വിസ് മത്സരം
Wednesday 22 October 2025 3:11 AM IST
തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഘടകം ജീൻ ഹെൻട്രി ഡ്യുനന്റ് അനുസ്മരണ ക്വിസ് സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ റെഡ് ക്രോസ് ട്രഷറർ വി.എസ്.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സി.ഭാസ്കരൻ, എം.കെ.മെഹബൂബ്, കെ.എസ്.ശിവരാജൻ, ക്വിസ് മാസ്റ്റർ മനോജ്, ജസ്റ്റിൻ.എ.വി, വർക്കല വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.