മെഗാ മെഡിക്കൽ ക്യാമ്പ്
Wednesday 22 October 2025 3:13 AM IST
തിരുവനന്തപുരം: ഐ.എം.എ നേമം ശാഖയുടെയും നെയ്യാർ മെഡിസിറ്റിയുടെയും,ശ്രീനേത്ര കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മണലുവിള സി.എസ്.ഐ പള്ളിയുടെ 29-ാമത് ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പും രക്തദാന പരിപാടിയും സംഘടിപ്പിച്ചു.ഇടവക വികാരി ഫാദർ സനീഷ്.പി.ആനന്ദ് മെഡിക്കൽ ക്യാമ്പും,ഐ.എം.എ നേമം ശാഖ പ്രസിഡന്റ് ഡോ.ഇന്ദിരഅമ്മ രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു.ഡോ.വി.മോഹനൻനായർ വിവിധ ക്യാമ്പുകളുടെ ഏകോപനം നിർവഹിച്ചു.നെയ്യാർ മെഡിസിറ്റിയിലെ ഡോ.അഭിജിത്,ഡോ.ലിനു,ഡോ.പ്രിൻസി,ശ്രീ നേത്ര ടീം എന്നിവർ വിവിധ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.നിരവധിപേർ രക്‌തം ദാനം ചെയ്തു.