യാത്രയയപ്പ് നൽകി

Wednesday 22 October 2025 1:39 AM IST

അമ്പലപ്പുഴ: ഗവ: ദന്തൽ കോളേജിൽ നിന്നും ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് ഡി.എം.ഇ യിലേക്ക് സ്ഥലം മാറി പോകുന്ന വണ്ടാനം ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനുപം കുമാറിന് ജനകീയ ജാഗ്രത സമിതി യാത്രയയപ്പ് നൽകി. ദന്തൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനടക്കം തന്റെ ഔദ്യോഗിക പദവി പൂർണ്ണമായും ഫലപ്രദമായി ഉപയോഗിച്ച ഉദ്യോഗസ്ഥൻ എന്ന നിലക്കാണ് സമിതി ആദരവ് നൽകിയത്. പ്രസിഡന്റ് സജിമോൻ പുന്നപ്ര, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ കുഴുവേലി, രക്ഷാധികാരി യു.എം കബീർ, കെ.ആർ. തങ്കജി, അനിൽ വെള്ളൂൽ എന്നിവർ പങ്കെടുത്തു.