വയലാർ അനുസ്മരണം
Wednesday 22 October 2025 2:40 AM IST
ചേർത്തല: ചേർത്തല ശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷിക അനുസ്മരണവും,നടൻ പ്രകാശ് വർമ്മയ്ക്ക് സ്വീകരണവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെഹിൻ കൊച്ചുബാവ,കെ.പി. നടരാജൻ,കെ.ബാബുമോൻ,ജി.എസ്.വിനിതറാണി,രാജീവ് ആലുങ്കൽ, ശരത് ചന്ദ്ര വർമ്മ,സൂര്യ,ശ്രീകല സുഖാദിയ,ചേർത്തല ജയൻ എന്നിവർ സംസാരിച്ചു.