കടുംബ സംഗമവും വാർഷികവും
Wednesday 22 October 2025 1:42 AM IST
മുഹമ്മ : മുഹമ്മ വെളിയിൽ കുടുംബയോഗത്തിന്റെ 39-ാം വാർഷികവും കടുംബ സംഗമവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര താരം അനുപ് ചന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ ഉപഭോക്ത്യ കമ്മീഷൻ പ്രസിഡന്റ് അഡ്വ.പി. ആർ. ഷോളി മുഖ്യപ്രഭാഷണം നടത്തി. .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, കെ.കെ.കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് .രാധാകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ടി.റെജി, അഡ്വ.ലതീഷ് ബി.ചന്ദ്രൻ , കുഞ്ഞുമോൾ ഷാനവാസ് , സി.ആർ. ജയപ്രകാശ്, സി.കെസുഗുണൻ ,സംഗീത സംവിധായകൻ സജി സ്വരരാഗ്, എന്നിവർ സംസാരിച്ചു . ടി. സി . സൈജു സ്വാഗതവും ഷൈലമ്മ ശാന്തപ്പൻ നന്ദിയും പറഞ്ഞു.