കിടാരക്കുഴി അങ്കണവാടി ഉദ്ഘാടനം

Wednesday 22 October 2025 3:51 AM IST

പാലോട്: സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനതയെയും ചേർത്തു പിടിക്കുന്ന സമീപനമാണ് കൈകൊള്ളുന്നതെന്ന് മന്ത്രി ഒ. ആർ കേളു. നന്ദിയോട് പഞ്ചായത്തിലെ കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഡ്വ.ഡി.കെ മുരളി എം.എൽ.എ അദ്ധ്യക്ഷനായി.വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജാ രാജീവൻ,വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,ഗ്രാമ പഞ്ചായത്ത് അംഗം കാനാവിൽ ഷിബു ഐ.ടി.ഡി.പി.പി.ഒ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.