ഡ്രോൺ സെമിനാറുമായി വ്യോമസേന
Wednesday 22 October 2025 3:57 AM IST
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് 31ന് തിരുവനന്തപുരത്ത് ഡ്രോൺ സെമിനാർ സംഘടിപ്പിക്കും. "ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർഫോഴ്സ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് ഫോർ ലോജിസ്റ്റിക്സ് ആൻഡ് മൊബിലിറ്റി സൊല്യൂഷൻസ് ഫോർ ഐലൻഡ്സ്" എന്ന വിഷയത്തിലാണ് പ്രദർശനവും സെമിനാറും.
പ്രതിരോധ മന്ത്രാലയം,ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം,കോസ്റ്റ് ഗാർഡ്,അൺമാൻഡ് ഏരിയൽ സിസ്റ്റംസ് എന്നീ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുക്കും. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമായി ഏരിയൽ ഓട്ടോണമസ് ലോജിസ്റ്റിക്‌സ് ആൻഡ് മൊബിലിറ്റി സൊല്യൂഷൻസ് വികസിപ്പിക്കുന്നത് ചർച്ചയാവും. ദ്വീപ് പ്രദേശങ്ങളിലെ സായുധസേനയുടെ ലോജിസ്റ്റിക് ആവശ്യകതകൾ പരിഹരിക്കുന്നതിനാണിത്.