ഗൃഹനാഥനും കുടുംബത്തിനും വധഭീഷണിയെന്ന് പരാതി

Wednesday 22 October 2025 2:32 AM IST

തിരുവല്ല : കടപ്രയിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാക്കളുടെ സംഘം നടത്തുന്ന പരസ്യ മദ്യപാനവും അസഭ്യവർഷവും സഹിക്കവയ്യാതെ പൊലീസിനെ വിവരം അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും വധഭീഷണിയെന്ന് പരാതി. കടപ്ര പതിനാലാം വാർഡിൽ എസ്.എസ് വില്ലയിൽ വിദേശ മലയാളിയായ ഫിലിപ്പ് ജോർജിനും കുടുംബത്തിനും നേരെയാണ് നാലോളം പേരുടെ സംഘം വധഭീഷണി മുഴക്കിയതായി പുളിക്കീഴ് പൊലീസിൽ പരാതി നൽകിയത്.