പുതിയ ക്ലാസ് മുറി ഉദ്ഘാടനം
Wednesday 22 October 2025 12:47 AM IST
അന്നമനട: എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അന്നമനട ഗവ. യു.പി സ്‌കൂളിലെ പുതിയ ക്ലാസ് മുറി വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി.
എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ രമേഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിന്റെ വിഹിതം, എസ്.എസ്.കെ ഫണ്ട്,
എം.എൽ.എ ഫണ്ട് എന്നിവ ഉൾപ്പെടുത്തി 1.63 ലക്ഷം രൂപ ചെലവിൽ സ്‌കൂളിൽ വികസനം നടപ്പിലാക്കിയതായി
പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. എൻജിനീയർ ബിജി രമേഷിനെ ചടങ്ങിൽ
ആദരിച്ചു. കെ.എ.ഇക്ബാൽ, മഞ്ചു സതീശൻ, ഷീജ നസീർ, എം.യു.കൃഷ്ണകുമാർ, സുരേഷ്, പി.ബിസൈന, ദിവ്യ രമേഷ് എന്നിവർ
പ്രസംഗിച്ചു.