തൃശൂരിൽ ഗാസയുടെ പേരുകൾ 24ന്
Wednesday 22 October 2025 12:48 AM IST
തൃശൂർ: പാലസ്തീനിൽ കൊല്ലപ്പെട്ട 18000 കുട്ടികളിൽ 1500 പേരുടെ പേരുകൾ വായിച്ച് തൃശൂരിൽ സാഹോദര്യത്തിന്റെ ഐക്യദാർഢ്യം. 24ന് വൈകിട്ട് നാലിന് പട്ടാളം റോഡിലെ ഇ.എം.എസ് സ്‌ക്വയറിൽ വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഗാസാ കവിത ആലപിക്കും. ചിന്ത രവി ഫൗണ്ടേഷൻ ചെയർമാൻ എൻ.എസ്.മാധവൻ അദ്ധ്യക്ഷനാകും. മാദ്ധ്യമപ്രവർത്തകൻ ശശികുമാർ കുട്ടികളുടെ പേരുകൾ വായിച്ച് ഉദ്ഘാടനം നിർവഹിക്കും. സാറ ജോസഫ്, ഡോ. പി.വി.കൃഷ്ണൻ നായർ എന്നിവർ തൃശൂരിന്റെ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തും. പുല്ലാങ്കുഴൽ വാദകൻ ഗിന്നസ് മുരളി നാരായണൻ ഗാസാ ഗീതങ്ങൾ ആലപിക്കും. ടിയേഴ്‌സ് ഒഫ് ഹെവൻ എന്ന ഗാനം അർജുൻ ആലപിക്കും.