തൃശൂർ എക്സെെസിന് രണ്ടാം സ്ഥാനം

Wednesday 22 October 2025 12:49 AM IST

തൃശൂർ: വയനാട് കൽപ്പറ്റയിൽ നടന്ന 21ാമത് എക്‌സൈസ് കലാ കായികമേളയിൽ തൃശൂർ എക്‌സൈസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാവിഭാഗത്തിൽ 30 പോയിന്റും സ്‌പോർട്‌സ് ഗെയിംസ് ഇനങ്ങളിൽ 209 പോയിന്റുമടക്കം 239 പോയിന്റുകളാണ് തൃശൂർ നേടിയത്. എറണാകുളം ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. തൃശൂർ ചാലക്കുടിയിൽ ജോലി ചെയ്യുന്ന സിവിൽ എക്‌സൈസ് ഓഫീസർ എം.എസ്.ശ്രീരാജാണ് മിസ്റ്റർ എക്‌സൈസ്. 45/50 വിഭാഗത്തിൽ 200 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, 4*400 മീറ്റർ റിലേ എന്നിവയിൽ ഒന്നാം സ്ഥാനവും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 4*100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയ തൃശൂരിൽ ജോലി ചെയ്യുന്ന സിവിൽ എക്‌സൈസ് ഓഫീസർ ഫിജോയ് ജോർജ് വ്യക്തിഗത ചാമ്പ്യനായ്. കൊല്ലത്താണ് അടുത്ത മേള.