രാഹുലിനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി

Wednesday 22 October 2025 12:52 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ സിഖ് സമുദായത്തിന് സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ കഴിയുന്നില്ലെന്ന മട്ടിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന ആവശ്യം വാരാണസിയിലെ കോടതി തള്ളി. കഴിഞ്ഞവർഷം രാഹുൽ യു.എസിൽ നടത്തിയ പ്രസംഗത്തിനെതിരെ നാഗേശ്വർ മിശ്ര എന്ന വ്യക്തിയാണ് ഹർജി നൽകിയത്. പരാമർശം പ്രകോപനപരമാണെന്ന് ഹർജിക്കാരൻ ആരോപിച്ചെങ്കിലും, ഇടപെടാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തയ്യാറായില്ല.