ജ. യശ്വന്ത് വർമ്മ വിവാദം: കൺസൾട്ടന്റിനെ നിയമിച്ചു

Wednesday 22 October 2025 1:10 AM IST

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ നടക്കുന്ന മൂന്നംഗ സമിതിയുടെ അന്വേഷണത്തെ സഹായിക്കാൻ കൺസൾട്ടന്റിനെ നിയമിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. അഭിഭാഷകനായ കരൺ ഉമേഷ് സാൽവിയെ ആണ് നിയോഗിച്ചത്. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയിരുന്നു. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാണ്. സുപ്രീംകോടതി സിറ്രിംഗ് ജഡ്‌ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ, കർണാടക ഹൈക്കോടതിയിലെ മുതി‌ർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയാണ് ആരോപണങ്ങൾ പരിശോധിക്കുന്നത്. സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഇംപീച്ച്മെന്റ് പ്രമേയം ലോക്‌സഭാ സ്‌പീക്കർ മാറ്റിവച്ചിരിക്കുകയാണ്.