എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Wednesday 22 October 2025 1:12 AM IST

തൃശൂർ: ആറ് ലക്ഷത്തോളം വില വരുന്ന 315 ഗ്രാം എം.ഡി.എം.എ കടത്തുന്നതിനിടെ വെള്ളാങ്കല്ലൂർ സ്വദേശി പിടിയിൽ.ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് ലഹരി കടത്തുന്നതിനിടെ തൃശൂർ സിറ്റി പൊലീസ് ഡാൻസാഫ് സംഘമാണ് വെള്ളാങ്കല്ലൂർ സ്വദേശിയായ നൗഫലിനെ(36) പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ഏഴിന് ബംഗളൂരുവിൽ നിന്നുമുള്ള കോൺട്രാക്ട് കാരിയർ ബസ് തടഞ്ഞാണ് പ്രതിയെ പിടികൂടിയത്.എസ്.ഐമാരായ വിജിത്ത്,ജീവൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ വൈശാഖ്,സന്ദീപ്,വിപിൻ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.