തമിഴ്നാട്ടിൽ കനത്ത മഴ

Wednesday 22 October 2025 1:33 AM IST

ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴ. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ അടക്കമുള്ള പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിഎം.കെ. സ്റ്റാലിൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചെന്നൈയിലെയും പുതുച്ചേരിയിലെയും സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്.