എവിടെ ടെക്നോപാർക്കിലെ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ

Wednesday 22 October 2025 2:59 AM IST

തിരുവനന്തപുരം: ടെക്നോപാർക്കിൽ ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ വരും''.

ആറുവർഷം മുമ്പ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ പ്രഖ്യാപനമായിരുന്നു ഇത് - ''

ഇതേക്കുറിച്ച് പഠിക്കാൻ ബെഹ്റ ദുബായിൽ പോവുകയും ചെയ്തു. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്‌മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിന് സമാനമായി ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്‌മാർട്ട് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. ആക്കുളം പാലം മുതൽ കഴക്കൂട്ടം മേൽപ്പാലം അവസാനിക്കുന്നതുവരെ നൈറ്റ് ലൈഫ് സജീവമാണ്. ഹോട്ടലുകളെല്ലാം പുലർച്ചെ വരെയുണ്ട്. റോഡിലും നല്ല തിരക്കാണ്. വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയാനും പരാതികൾ പരിഹരിക്കാനുമായി ടെക്നോപാർക്ക് കവാടത്തിലുണ്ടായിരുന്ന വനിതാ ഹെൽപ്പ് ഡെസ്കും അടച്ചുപൂട്ടി.