മാണിഗ്രൂപ്പ് യു.ഡി.എഫിലേക്ക് വരേണ്ട: മോൻസ്

Wednesday 22 October 2025 3:02 AM IST

കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ നിലപാട് തള്ളി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. മാണിഗ്രൂപ്പ് ഇപ്പോൾ മുന്നണിയിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ജോസ് വിഭാഗം പോയിട്ടും യു.ഡി.എഫിന് യാതൊരു ദോഷവും ഉണ്ടായിട്ടില്ല. കോട്ടയം ലോക് സഭാ സീറ്റ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എൽ.ഡി.എഫ് വിട്ടുവരാൻ ആഗ്രഹമുണ്ടെങ്കിൽ അവർ തുറന്നു പറയട്ടെ. എന്നിട്ട് ആലോചിക്കാം.