ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി
Wednesday 22 October 2025 3:03 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നിര്‍ണയിച്ചു. കളക്ടർ ചേതന്‍കുമാർ മീണയുടെ നേതൃത്വത്തിലാണ് സംവരണ ഡിവിഷനുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ത്രിതല പഞ്ചായത്തുകളിലെ മുഴുവൻ സംവരണ സീറ്റുകളിലും തീരുമാനമായി സംവരണ ഡിവിഷനുകളുടെ പട്ടിക ചുവടെ.
(സംവരണവിഭാഗം, ഡിവിഷൻ നമ്പർ, പേര് എന്ന ക്രമത്തിൽ). പട്ടികജാതി സ്ത്രീസംവരണം 2-വെള്ളൂർ പട്ടികജാതി സംവരണം 1- വൈക്കം
സ്ത്രീസംവരണം 3-കടുത്തുരുത്തി,
5-ഉഴവൂർ
6- ഭരണങ്ങാനം,
7-പൂഞ്ഞാര്‍,
8-തലനാട്,
10-എരുമേലി,
13-കിടങ്ങൂര്‍,
14-അയര്‍ക്കുന്നം,
15-പാമ്പാടി,
19-പുതുപ്പള്ളി
, 20-കുറിച്ചി.