മാസങ്ങളോളം നര വരാതിരിക്കാൻ കാപ്പിപ്പൊടി വിദ്യ; ഏത് പ്രായക്കാർക്കും ഉപയോഗിക്കാം, ഫലം നിമിഷങ്ങൾക്കുള്ളിൽ

Wednesday 22 October 2025 10:41 AM IST

നല്ല ആരോഗ്യത്തോടെ നീളത്തിൽ വളരുന്ന മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ പ്രയാസമേറിയ കാര്യമാണ്. വിപണിയിൽ ലഭ്യമായ ഷാംപൂ മുതൽ ഹെയർ മാസ്ക് വരെ പലരും ഉപയോഗിക്കാറുണ്ട്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കെമിക്കലുകളുടെ അമിത ഉപയോഗം അകാലനരയ്‌ക്ക് കാരണമാകും. ഇങ്ങനെയുണ്ടാകുന്ന നര മാറ്റാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഡൈകളുണ്ട്. വളരെ ഫലപ്രദമായ ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി - 4 ടേബിൾസ്‌പൂൺ

ഗ്രാമ്പു പൊടിച്ചത് - അര ടീസ്‌പൂൺ

ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ - അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ രണ്ട് ഗ്ലാസ് വെള്ളം ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾസ്‌പൂൺ കാപ്പിപ്പൊടിയും ഗ്രാമ്പുവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഈ വെള്ളം തണുക്കാനായി മാറ്റിവയ്‌ക്കുക. ബാക്കിയുള്ള കാപ്പിപ്പൊടിയും ഹെന്നപ്പൊടിയും ഇരുമ്പ് പാത്രത്തിലെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കിവച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക. എട്ട് മണിക്കൂർ വച്ചശേഷം തലയിൽ പുരട്ടാവുന്നതാണ്. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തലയിൽ വച്ചശേഷം കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ നര മുഴുവൻ മാറുന്നത് കാണാം. അമിതമായി ഷാംപൂ ഉപയോഗിച്ചില്ലെങ്കിൽ മാസങ്ങളോളം ഈ നിറം മുടിയിൽ നിലനിൽക്കും.