അനധികൃത കാലിക്കടത്ത്; കർണാടകയിൽ മലയാളിയ്ക്ക് വെടിയേറ്റു

Wednesday 22 October 2025 11:44 AM IST

ബംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് കർണാടക പൊലീസാണ് ലോറി ഡ്രെെവറായ മലയാളിയെ വെടിവച്ചത്. കാസർകോട് സ്വദേശി അബ്‌ദുള്ളയ്ക്കാണ് (40) വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല.

തുടർന്ന് ലോറിയെ പിന്തുടർന്ന പൊലീസ് വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.