ലിറ്റിൽ കൈറ്റ്‌സ് ഏകദിന ക്യാമ്പ്

Thursday 23 October 2025 12:55 AM IST

പ്രവിത്താനം : ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024, 27 ബാച്ച് അംഗങ്ങളായ യൂണിറ്റ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, വിദ്യാ കെ.എസ് എന്നിവർ പ്രസംഗിച്ചു. സ്‌ക്രാച്ച്, ആനിമേഷൻ, പ്രോഗ്രാമിംഗ് അധിഷ്ഠിത ക്ലാസുകൾക്ക് റിസോഴ്‌സ് പേഴ്‌സണൻ സിമി ജോസഫ് , ലിറ്റിൽ കൈറ്റ്‌സ് മെന്റർ സിസ്റ്റർ ത്രേസ്സ്യാമ്മ പോൾ എന്നിവർ നേതൃത്വം നൽകി.