ആശ സമരം ഒത്തുതീർക്കണം
Thursday 23 October 2025 12:56 AM IST
വാഴപ്പള്ളി : ആശമാരുടെ സമരം സർക്കാർ മനുഷ്യത്വത്തോടെ ഒത്തുതീർക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം പറഞ്ഞു. സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ്, ബാബു കോയിപ്രം, പി.എം കബീർ, ആർ.രാജഗോപാൽ, ഇ.ജെ റോയിച്ചൻ, ജെയിംസ് കലാവടക്കൻ, സി.ജെ സുരഷ്, മജീദ് ഖാൻ, എൻ.ഹബീബ്, മനുകുമാർ, മോഹൻ കുമാർ, പി.പി മോഹനൻ, ലൈജു തുരുത്തി, അർജുൻ രമേശ്, ബിനു സചിവോത്തമ പുരം, കെ.സദാനന്ദൻ, കെ.എൻ രാജൻ എന്നിവർ പങ്കെടുത്തു.