വനിതാ മിത്രകേന്ദ്രം ഉദ്ഘാടനം 31 ന്
Thursday 23 October 2025 12:20 AM IST
കോട്ടയം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പാലായിൽ പുതിയ വനിതാഹോസ്റ്റലിന്റെ പ്രവർത്തനം 31 ന് ആരംഭിക്കും. 'വനിതാ മിത്രകേന്ദ്രം' എന്ന പേരിൽ പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബൈപ്പാസിൽനിന്ന് 300 മീറ്റർ ദൂരത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതുപേർക്ക് താമസിക്കാം. വൈഫൈ, നാപ്കിൻ ഇൻസിനറേറ്റർ, പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വനിതകൾക്ക് ഷോർട്ട് സ്റ്റേ സൗകര്യവും ലഭ്യമാണ്. കൂടാതെ മെസ്സ് കമ്മിറ്റിയുടെ കീഴിൽ മിതമായ നിരക്കിലുള്ള ഭക്ഷണസൗകര്യവും ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9446301517,9497140323.