സിവിൽ സർവീസ് പരിശീലനം
Thursday 23 October 2025 6:35 AM IST
തിരുവനന്തപുരം : നൂറുൽ ഇസ്ലാം സർവകലാശാലയും എയിംസ് ഐ.എ.എസ് അക്കാഡമിയും സംയുക്തമായി വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകും.ഇതിനുള്ള യോഗ്യതാ പരീക്ഷ 26ന് തക്കല നൂറുൽ ഇസ്ലാം സർവകലാശാലയിൽ നടക്കും.8 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കും,പ്ലസ് വൺ,പ്ലസ് ടൂ വിദ്യാർത്ഥികൾക്കും രണ്ട് വിഭാഗങ്ങളിലായിട്ടാണ് പരീക്ഷ.100 വിദ്യാർത്ഥികൾക്കാണ് പരീശീലനം.യോഗ്യത പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 8891453889.