അപകടക്കെണിയായി അനധികൃത പാർക്കിംഗ്

Thursday 23 October 2025 1:41 AM IST

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കോട്ടയുടെയും ലെെറ്റ്ഹൗസിന്റെയും മുൻവശത്തെ റോഡിൽ സന്ദർശകരുടെ വാഹനങ്ങൾ റോഡ് കൈയേറി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇവിടെ വളവും ഇടുങ്ങിയ റോഡുമാണ്. ഈ ഭാഗങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ലെെറ്റുകളോ ഇല്ല. അവധി ദിവസങ്ങളിൽ തീരദേശപാത കൂടിയായ ഇവിടെ കനത്ത തിരക്കനുഭവപ്പെടുന്നു.അഞ്ചുതെങ്ങ് ഗവ.ഹെൽത്ത് സെന്ററിനടുത്ത് സ്ഥലമുണ്ടായിട്ടുപോലും പാർക്കിംഗ് സൗകര്യം ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.എത്രയും വേഗം പാർക്കിംഗ് സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.