നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം; കൃഷികൾ വ്യാപകമായി നശിപ്പിച്ചു
Thursday 23 October 2025 2:49 AM IST
കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികൾ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളിൽ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി. പഞ്ചായത്തിലുടനീളം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നിരവധിപേർക്കാണ് നാവായിക്കുളം പഞ്ചായത്തിൽ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കൃഷി നടത്താനും കർഷകർ മടിക്കുന്നു.