മൺചട്ടിയിൽ പച്ചക്കറിക്കൃഷി
Thursday 23 October 2025 1:52 AM IST
കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025 - 26ൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൺചട്ടിയിൽ പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീബ.എസ്.വി അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ്,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.അനിൽകുമാർ,എസ്.ശ്യാംനാഥ്,കൃഷി അസിസ്റ്റന്റുമാരായ സി.മായാദേവി,ജയകുമാരി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.