ന​വ​തി​ നി​റ​വി​ൽ​ ഒ​രു​ നി​ഷേ​ധി​

Thursday 23 October 2025 3:58 AM IST

ഒ​രു​ മാ​ദ്ധ്യ​മ​ പ്ര​വ​ർ​ത്ത​ക​നെ​ക്കു​റി​ച്ച് മ​റ്റൊ​രു​ മാദ്ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ൻ​ എ​ഴു​തു​ന്ന​ത് അ​പൂ​ർ​വം​. എ​ത്ര​ പ്ര​ഗ​ത്ഭ​നാ​യാ​ലും​ ഒ​രു​ മാ​ദ്ധ്യ​​മ​ പ്ര​തി​ഭ​ മാ​ദ്ധ്യ​​മ​ങ്ങ​ളി​ൽ​ വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത് മ​ര​ണാ​ന​ന്ത​രം​ മാ​ത്രം​. പ​ക്ഷെ​,​ ക​ഴി​ഞ്ഞ​യാ​ഴ്ച​ തൊ​ണ്ണൂ​റ് പി​ന്നി​ട്ട​,​ പി​. രാ​ജ​ൻ​ എ​ന്ന​ മാ​​ദ്ധ്യ​​മ​ പ്ര​വ​ർ​ത്ത​ക​നെക്കു​റി​ച്ച്‌​ ഇ​വി​ടെ​ എ​ഴു​താ​തെ​ വ​യ്യ​. പു​ഴ​ങ്ക​ര​ രാ​ജ​ൻ​ എ​ന്ന​ പി​. രാ​ജ​ൻ​,​ അ​ദ്ദേ​ഹ​ത്തെ​ അ​റി​യു​ന്ന​ മാ​ദ്ധ്യ​​മ​ പ്ര​വ​ർ​ത്ത​ക​ർ​ക്കും​ രാ​ഷ്ട്രീ​യ​ നേ​താ​ക്ക​ൾ​ക്കും​ പ്രി​യ​ങ്ക​ര​നാ​യ​ രാ​ജേ​ട്ട​ൻ​. ഇ​ട​യ്ക്ക് ഏ​താ​നും​ വ​ർ​ഷം​ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ എ​ന്ന​തൊ​ഴി​ച്ചാ​ൽ​ അ​ദ്ദേ​ഹ​ത്തി​ന്റെ​ പ​ത്രപ്ര​വ​ർ​ത്ത​നം​ ഏ​റെ​യും​ എ​റ​ണാ​കു​ളം​ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​. സ​ജീ​വ​ മാ​​ദ്ധ്യ​​മ​ പ്ര​വ​ർ​ത്ത​നം​ ഇ​ല്ലെ​ങ്കി​ലും​ ഇ​ന്നും​ എ​റ​ണാ​കു​ള​ത്തു ത​ന്നെ താ​മ​സം​. ഇ​ട​യ്ക്കൊക്കെ വാ​ർ​ത്താ​ ചാ​ന​ലു​ക​ളി​ലെ​ അ​ന്തി​ച്ച​ർ​ച്ച​ക​ളി​ൽ​,​ പ​ഞ്ഞി​ പോ​ലെ​ ന​ര​ച്ച്‌​ സ​മൃ​ദ്ധ​മാ​യി​ മു​ടി​യു​ള്ള​ വെ​ളു​ത്ത്​ സു​മു​ഖ​നാ​യ​ അ​ദ്ദേ​ഹം​ വാ​ചാ​ല​നാ​വാ​റു​ണ്ട്. ആ​ർ​ഭാ​ട​വും​ ആ​ര​വ​വും​ ഇ​ല്ലാ​തെ,​ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ വേ​ണ്ട​പ്പെ​ട്ട​വ​ർ​ രാ​ജേ​ട്ട​ന്റ​ ന​വ​തി​ ദി​ന​ത്തി​ൽ​ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം​ ഒ​ത്തു​ കൂ​ടി​.

​ ​'​മാ​തൃ​ഭൂ​മി​"​യി​ൽ​ മാ​ത്ര​മാ​ണ് പി​. രാ​ജ​ൻ​ പ​ണി​യെ​ടു​ത്ത​ത്. കു​റെ​ക്കാലം നി​യ​മ​കാ​ര്യ​ ലേ​ഖ​ക​ൻ​. പി​ന്നെ​ അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ർ​ ആ​യി​രി​ക്കെ​യാ​ണ്,​ സു​ഖ​ക​ര​മ​ല്ലാ​ത്ത​ സാ​ഹ​ച​ര്യ​ത്തി​ൽ​ പ​ത്രം​ വി​ടാ​ൻ​ അ​ദ്ദേ​ഹം​ നി​ർ​ബ​ന്ധി​ത​നാ​വു​ന്ന​ത്. ​പി​ന്നീ​ട് നീ​ണ്ട​ നി​യ​മ​യു​ദ്ധം​. വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ഒ​രി​ക്ക​ലും​ രാ​ജേ​ട്ട​ൻ​ ത​യ്യാ​റ​ല്ല​; അ​ന്നും​ ഇ​ന്നും​. മ​റ്റ് മാ​​ദ്ധ്യമ​ങ്ങ​ളി​ലൊന്നും ചേ​ക്കേ​റാ​ൻ​ അ​ദ്ദേ​ഹം​ കൂ​ട്ടാ​ക്കി​യി​ല്ല​. ജീ​വി​തം​ അ​തു​കൊ​ണ്ട് ഒ​രു​ സ​ന്ധി​യി​ല്ലാ​ സ​മ​ര​മാ​യി​. അ​ത് അ​ദ്ദേ​ഹം​ ഒ​രു​ ല​ഹ​രി​യാ​യി​ ആ​സ്വ​ദി​ക്കു​ന്നു​ണ്ടോ​ എ​ന്ന് തോ​ന്നി​പ്പോ​യി​ട്ടു​ണ്ട്,​ പ​ല​പ്പോ​ഴും​. ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്നി​ല്ലെ​ങ്കി​ൽ​ രാ​ജേ​ട്ട​ൻ​ ഒ​രു​ മി​ക​ച്ച​ രാ​ഷ്ട്രീ​യ​ നേ​താ​വ് ആ​യേ​നെ​. അ​ദ്ദേ​ഹ​ത്തി​നു പ​ക്ഷെ​ വ്യ​ക്ത​മാ​യ​ രാ​ഷ്ട്രീ​യ​മു​ണ്ട്. അ​ക്കാ​ര​ണ​ത്താ​ൽ​ ശ​ക്ത​മാ​യ​ രാ​ഷ്ട്രീ​യ​ വീ​ക്ഷ​ണ​വും​ സ്വ​ന്തം​. ന​ല്ലൊ​രു​ കോ​ൺ​ഗ്ര​സു​കാ​ര​നായിട്ടാണ് അ​ദ്ദേ​ഹം​ അ​റി​യ​പ്പെ​ട്ട​ത്. വേ​റി​ട്ട്‌​ ചി​ന്തി​ക്കു​ക​യും​,​ അ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും​ ചെ​യ്യു​ന്ന​,​ ഖ​ദ​ർ​ധാ​രി​യാ​യ​ കോ​ൺ​ഗ്ര​സു​കാ​ര​ൻ​. പ​ക്ഷെ​,​ എ​ഴു​പ​തു​ക​ളി​ൽ​ കോ​ൺ​ഗ്ര​സി​ലെ​ പ​രി​വ​ർ​ത്ത​ന​വാ​ദി​ക​ൾ​ക്കൊപ്പം ചേ​ർ​ന്നു​. "​എം​. എ​. ജോ​ൺ​ ന​മ്മെ​ ന​യി​ക്കും​"​ എ​ന്ന് നാ​ടുനീ​ളെ​ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​,​ ഔ​ദ്യോ​ഗി​ക​ കോ​ൺ​ഗ്ര​സ്‌​ നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ക​ലാ​പ​ക്കൊ​ടി​ ഉ​യ​ർ​ത്തി​യ​വ​ർ​ സ്വ​യം​ വി​ളി​ച്ച​താ​ണ് പ​രി​വ​ർ​ത്ത​ന​വാ​ദി​ക​ൾ​ എ​ന്ന്. ആ​രെ​യും​ ആ​ക​ർ​ഷി​ക്കു​ന്ന​വ​യായിരുന്നു അ​വ​ർ​ കേ​ര​ള​ത്തി​ലു​ട​നീ​ളം​ ചു​വ​രു​ക​ളി​ൽ​ എ​ഴു​തി​യി​ട്ട​ ആ​ഴ​മു​ള്ള​ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​.

'​പ​രി​പാ​ടി​യി​ലു​ള്ള​ പി​ടി​വാ​ശി​യാ​ണ് പ​രി​വ​ർ​ത്ത​ന​വാ​ദി​യു​ടെ​ പ​ട​വാ​ൾ​"​,​ 'പാ​ർ​ട്ടി​ പൂ​ജി​ക്കാ​നു​ള്ള​ വി​ഗ്ര​ഹ​മ​ല്ല​,​ പ്ര​യോ​ഗി​ക്കാ​നു​ള്ള​ ആ​യു​ധം​"​,​ 'ക​ലാ​ല​യ​ങ്ങ​ൾ​ പ​ഠി​പ്പി​ക്കാ​നു​ള്ള​ത​ല്ല​,​ പ​ഠി​ക്കാ​നു​ള്ള​ത് "​,​ '​മ​ത​മാ​ണ് രോ​ഗം​,​ വ​ർ​ഗീ​യ​ത​ രോ​ഗ​ല​ക്ഷ​ണം​"​ എ​ന്നി​ങ്ങ​നെ​യു​ള്ള​ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ​ പി​ന്നി​ലെ​ മ​സ്‌​തി​ഷ്കം​ പ​രി​വ​ർ​ത്ത​ന​വാ​ദി​ നേ​താ​വ് എം​. എ​. ജോ​ണി​ന്റേ​തും, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ പി​. രാ​ജ​ന്റേ​തും​ ആ​യി​രു​ന്നു​. '​നി​ർ​ണ​യം​'​ എ​ന്ന​ അ​വ​രു​ടെ​ മു​ഖ​വാ​രി​ക​യു​ടെ​ പി​ന്നി​ലും​ പി​. രാ​ജ​ൻ​ സ​ജീ​വപ​ങ്കു വ​ഹി​ച്ചു​. പ​ര​സ്യ​ങ്ങ​ൾ​ സ്വീ​ക​രി​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​ പ്ര​സി​ദ്ധീ​ക​ര​ണം​ എ​ന്ന​ സ​വി​ശേ​ഷ​ത​യും​ '​നി​ർ​ണ​യം​"​ വാ​രി​ക​യ്ക്കുണ്ടാ​യി​രു​ന്നു​.

വേ​ത​നമൊന്നും പ​റ്റാ​തെ​യാ​ണ് രാ​ജ​നും​ മ​റ്റും​ അ​തി​ൽ​ പ്ര​വ​ർ​ത്തി​ച്ച​ത്. അ​തി​ൽ​ എ​ഴു​തി​യ​ ഒ​രു​ ലേ​ഖ​ന​മാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ​ അ​ദ്ദേ​ഹം​ അ​ഴി​ക​ൾ​ക്കു​ള്ളി​ൽ​ അ​ട​യ്ക്ക​പ്പെ​ടാ​ൻ​ ഇ​ട​യാ​ക്കി​യ​ത്. "ഇ​ന്ത്യ​യു​ടെ​ അ​ടി​യ​ന്തരം​"​ എ​ന്ന​ ശീ​ർ​ഷ​ക​ത്തി​ൽ​ രാ​ജ​ൻ​ എ​ഴു​തി​യ​ ലേ​ഖ​നം​ ല​ഘു​ലേ​ഖ​യാ​യി​ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ പ്ര​ച​രി​ച്ചു​. പ​രി​വ​ർ​ത്ത​ന​വാ​ദി​ക​ളെ​ക്കാ​ളേ​റെ​ ആ​ർ.എസ്.എസുകാരാണ് രാ​ജ​ന്റെ​ ല​ഘു​ലേ​ഖ​ പ്ര​ച​രി​പ്പി​ച്ച​ത്. ഫ​ലം​ രാ​ജ​ന്റെ​ അ​റ​സ്റ്റും​ തു​ട​ർ​ന്നു​ള്ള​ ജ​യി​ൽ​വാ​സ​വും​. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ​,​ സ്വ​ദേ​ശാ​ഭി​മാ​നി​ രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ​ സ്വ​ന്തം​ നാ​ടാ​യ​ കേ​ര​ള​ത്തി​ൽ​ ര​ണ്ടോ​ മൂ​ന്നോ​ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ മാ​ത്ര​മാ​ണ് അ​ക​ത്താ​യ​ത്. അ​വ​രി​ൽ​ ആ​ദ്യ​ത്തെ​യാ​ൾ​ പി​. രാ​ജ​ൻ​. മ​റ്റു​ള്ള​വ​ർ​ ആ​ർ.എ​സ്.എ​സു​കാ​ർ​.

​ ​രാ​ഷ്ട്രീ​യ​ പ​ശ്ചാ​ത്ത​ലമു​ള്ള​ പി​. രാ​ജ​ന് ന​ല്ലൊ​രു​ രാ​ഷ്ട്രീ​യ​ നേ​താ​വ് ആ​വാ​മാ​യി​രു​ന്നു​. രാ​ജ​നു പി​ന്നാ​ലെ​ വ​ന്ന​വ​രാ​ണ് എ​. കെ​. ആ​ന്റ​ണി​യും​ വ​യ​ലാ​ർ​ ര​വി​യും​ ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​വി​.എം​. സു​ധീ​ര​നും​ അ​ട​ങ്ങു​ന്ന​ നേ​തൃ​നി​ര​. പ​ക്ഷെ​ ആ​ രം​ഗം​ ത​നി​ക്ക് തെ​ല്ലും​ യോ​ജി​ച്ച​ത​ല്ലെന്ന് അ​ദ്ദേ​ഹ​ത്തി​ന് ബോ​​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വാം​. അ​തുകൊ​ണ്ടാ​ണ​ല്ലോ​ മു​ഴു​വ​ൻ​ സ​മ​യ​ മാ​​ദ്ധ്യ​മ​ പ്ര​വ​ർ​ത്ത​ക​നാ​വാ​ൻ​ രാ​ജേ​ട്ട​ൻ​ തീ​രു​മാ​നി​ച്ച​ത്. ​പ​ക്ഷേ,​ പ​ത്ര​രം​ഗ​ത്ത് ജ്വ​ലി​ച്ചുനി​ൽ​ക്കു​ന്ന​ സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് പ​ത്ര​ത്തോ​ട് വി​ട​ പ​റ​യേ​ണ്ടി​വ​ന്നു​ എ​ന്ന​ത് വി​ധി​ വൈ​പ​രീ​ത്യം​. ത​ന്റെ​ വ്യ​ക്തി​ ജീ​വി​ത​ത്തി​ലെ​യും​ മാ​​ദ്ധ്യ​മ​ ജീ​വി​ത​ത്തി​ലെ​യും​ ഏ​റ്റ​വും​ മോ​ശം​ ഓ​ർ​മ്മ​യും​ ഏ​റ്റ​വും​ ന​ല്ല​ ഓ​ർ​മ്മ​യും​ പ​ത്ര​സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് പി​രി​ച്ചുവി​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം​ ക​രു​തു​ന്നു​. തി​രി​ഞ്ഞു​ നോ​ക്കു​മ്പോ​ൾ​ രാ​ജേ​ട്ട​ന് പ​ശ്ചാ​ത്താ​പ​മി​ല്ല​. ആ​ത്യ​ന്തി​ക​മാ​യ​ വി​ജ​യം​ ത​ന്റേ​താ​ണെ​ന്ന് അ​ദ്ദേ​ഹം​ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു​,​ അ​വ​കാ​ശ​പ്പെ​ടു​ന്നു​. ആ​ വി​ശ്വാ​സ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യ​ കാ​ര​ണ​ങ്ങ​ളും​ നി​ര​ത്തു​ന്നു​. ​ ​രാ​ഷ്ട്രീ​യ​ വി​ശ്വാ​സ​ങ്ങ​ളി​ൽ​ രാ​ജേ​ട്ട​ന് ഒ​രു​ സ്വാ​ഭാ​വി​ക​ പ​രി​ണാ​മം​ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു തോ​ന്നി​യാ​ൽ​ അ​ത്ഭു​ത​മി​ല്ല​. പ​ക്ഷെ​,​ രാ​ഷ്ട്രീ​യ​ ബ​ന്ധ​ങ്ങ​ൾകൊ​ണ്ട് അ​ദ്ദേ​ഹം​ ഒ​ന്നും​ നേ​ടാ​ൻ​ ശ്ര​മി​ച്ചി​ല്ല​. ഒ​ട്ട് നേ​ടി​യു​മി​ല്ല​. ന​ന്നേ​ ചെ​റു​പ്പ​ത്തി​ൽത്തന്നെ കോ​ൺ​ഗ്ര​സ്‌​ ആ​ദ​ർ​ശ​ങ്ങ​ളി​ൽ​ ആ​കൃ​ഷ്ട​നാ​യ​ത് ഒ​രുപ​ക്ഷെ,​ അ​ച്ഛ​ന്റെ​ സ്വാ​ധീ​നംകൊ​ണ്ട് കൂ​ടി​യാ​വാം​. രാ​ജ​ന്റെ​ അ​ച്ഛ​ൻ​ വ​ട്ട​പ്പ​റ​മ്പി​ൽ​ നാ​രാ​യ​ണ​ മേ​നോ​ൻ​ തി​ക​ഞ്ഞ​ ഗാ​ന്ധി​യ​നും​ കോ​ൺ​ഗ്ര​സു​കാ​ര​നും​ ആ​യി​രു​ന്നു​. പി​ന്നാ​ക്ക​ ജാ​തി​ക്കാ​ർ​ക്ക് ക്ഷേ​ത്രപ്ര​വേ​ശ​നം​ വി​ല​ക്കി​യി​രു​ന്ന​ കാ​ല​ത്ത്,​ സ്വ​ന്തം​ മ​ക​ന് ദ​ളി​ത​രു​ടെ​ അ​മ്പ​ല​ത്തി​ൽ​ വ​ച്ച് ചോ​റൂ​ണ് ന​ട​ത്തി​ച്ച​ പു​രോ​ഗ​മ​ന​വാ​ദി. പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള​ താ​ത്പ​ര്യ​വും​ രാ​ജ​ൻ​ പി​താ​വി​ൽ​ നി​ന്ന് ആ​ർ​ജ്ജി​ച്ച​താ​വാം​. നാ​രാ​യ​ണ​ മേ​നോ​ൻ​ ​'​ദീ​നബ​ന്ധു​"​വി​ന്റെ​ പ​ത്രാ​ധി​പ​ർ​ ആ​യി​രു​ന്നു​.

​ക​ഴി​ഞ്ഞ​ ര​ണ്ടുമൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി​ പി​. രാ​ജ​ന് ആ​ഭി​മു​ഖ്യം​ ഹി​ന്ദു​ത്വ​ ആ​ശ​യ​ങ്ങ​ളോ​ടാ​ണ്. ഒ​രു​ യു​ക്തി​വാ​ദി​ കൂ​ടി​ ആ​യി​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ വ്യ​ക്തി​ക്ക് ഹി​ന്ദു​ത്വ​വാ​ദ​ത്തോ​ട് ആ​ഭി​മു​ഖ്യം​ ഉ​ണ്ടാ​യ​തി​ൽ​ ഒ​രു​ വൈ​രു​​ദ്ധ്യമില്ലേ എ​ന്ന​ ചോ​ദ്യം​ ഉ​ന്ന​യി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന് രാ​ജ​ന് മ​റു​പ​ടി​യുണ്ട്. ഹി​ന്ദു​ത്വം​ മാ​താ​ധി​ഷ്ഠി​ത​മ​ല്ല​ എ​ന്നും​ ഹി​ന്ദു​ മ​തം​ എ​ന്നൊ​ന്നി​ല്ല​ എ​ന്നു​മാ​ണ് ആ മ​റു​പ​ടി​. മാ​ത്ര​മ​ല്ല​,​ പ​ണ്ടു മു​ത​ൽ​ക്കേ​ ത​നി​ക്ക് ഹൈ​ന്ദ​വ​ സം​സ്കാ​ര​ത്തി​ൽ​ അ​ഭി​മാ​നമു​ണ്ടെ​ന്നും​ രാ​ജ​ൻ​ വാ​ദി​ക്കു​ന്നു​. ഹി​ന്ദു​ത്വ​ സൈ​ദ്ധാ​ന്തി​ക​ൻ​ പി​. പ​ര​മേ​ശ്വ​ർ​ജിയു​മാ​യി​ രാ​ജ​ൻ​ പ​ണ്ട് സ​മ്പ​ർ​ക്കം​ പു​ല​ർ​ത്തു​ക​യും​ സം​വ​ദി​ക്കു​ക​യും​ ചെ​യ്യു​ക​ പ​തി​വാ​യി​രു​ന്നു​. പ​ക്ഷെ​ ഈ​ശ്വ​ര​ വി​ശ്വാ​സി​ ആ​ണെ​ന്നോ​ അ​ല്ലെ​ന്നോ​ രാ​ജ​ൻ​ സ​മ്മ​തി​ക്കി​ല്ല​. '​ഈ​ശ്വ​ര​നെ​ നി​ർ​വ​ചി​ക്കൂ​"​ എ​ന്നാ​വും​ അ​പ്പോ​ൾ​ അ​ദ്ദേ​ഹ​ത്തി​ന്റെ​ പ്ര​തി​ക​ര​ണം​.