കേരള കോൺഗ്രസ് കുടുംബസംഗമം
Thursday 23 October 2025 12:04 AM IST
ചങ്ങനാശേരി : കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാം വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നതധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബേബിച്ചൻ ഓലിക്കര, അപ്പച്ചൻകുട്ടി കാപ്യരുപറമ്പിൽ, ജോയിച്ചൻ കാലായിൽ, ജെയിംസ് പഴയചിറ, ഷിനോ ഓലിക്കര, മാത്തുകുട്ടി മറ്റത്തിൽ, തോമസ് പാണംപറമ്പിൽ, പാപ്പച്ചൻ പനക്കേഴം, ബ്ലോക്ക് മെമ്പർ സൈന തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്നമ്മ സാജൻ, രമ്യ റോയ്, തോമസ് പാണംപറമ്പിൽ എന്നിവർ പങ്കെടുത്തു.